Posted On
date_range Updated On
date_range ഹൃദയാഘാതം; നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ വിക്രം ആശുപത്രിയിൽ. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. ഉടനടി ചെന്നൈ കാവേരി ആശുപത്രിയിലെത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ്. ചികിൽസയിൽ കഴിയുന്ന വിക്രമിന്‍റെ ആരോഗ്യനില സംബന്ധിച്ച് വൈകീട്ടോടെ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിക്രം നായകനായി അഭിനയിച്ച 'പൊന്നിയൻ ശെൽവൻ' എന്ന സിനിമയുടെ ടീസർ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഡിസംബറിൽ കോവിഡ് ബാധിക്കപ്പെട്ട് രോഗമുക്തി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.