Posted On
date_range Updated On
date_range സുരാജേട്ടൻ അവാർഡ് അർഹിക്കുന്നു, ആശംസകളുമായി ഷെയ്ൻ നിഗം
കൊച്ചി: മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സുരാജ് വെഞ്ഞാറമ്മൂടിന് ആശംസകളുമായി യുവനടൻ ഷെയ്ൻ നിഗം. അർഹതപ്പെട്ട അംഗീകാരമാണെന്നും സുരാജ് ഏട്ടന് ആശംസകൾ നേരുന്നുവെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. പുരസ്‌കാരം നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി സിനിമകളിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'അർഹതപ്പെട്ട അംഗീകാരം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുരാജ് ഏട്ടന് ആശംസകൾ.. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.' എന്നാണ് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.