Posted On
date_range Updated On
date_range നടൻ മേള രഘു അന്തരിച്ചു
കൊച്ചി: നടൻ മേള രഘു എന്ന് അറിയപ്പെടുന്ന പുത്തന്‍വെളി ശശിധരന്‍ അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കെ.ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്. കമൽഹാസന്‍റെ അപൂർവസഹോദരങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത്. ഭാര്യ ശ്യാമള, മകൾ ശിൽപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.