ഇവരെന്താ ഇങ്ങി​നെ; ചിത്രം കണ്ട്​ അദ്​ഭുതംകൂറി ആളുകൾ

പ്രായം കൂടുന്നത് നമ്മളിൽ മിക്കവർക്കും ഇഷ്​ടമില്ലാത്ത കാര്യമാണ്​. ഇനി കൂടിയാൽതന്നെ ​അത്​ പുറത്ത്​ കാണരുതെന്നും നിഗൂഢമായി നാം ആഗ്രഹിക്കുന്നുണ്ട്​. അതിനാലാകണം പ്രായമായിട്ടും അത്​ പുറത്ത്​ പ്രകടമാകാത്ത മനുഷ്യരോട്​ നമ്മുക്ക്​ അസൂയകലർന്ന ഇഷ്​ടം തോന്നുന്നത്​.

പ്രായക്കാര്യത്തിൽ ഭൂമി മലയാളത്തിൽ ഏറെ പ്രശസ്​തൻ നടൻ മമ്മൂട്ടിയാണ്​. ലോക്​ഡൗൺ കാലത്തും അദ്ദേഹം ത​െൻറ ചിത്രങ്ങൾകൊണ്ട്​ ന​െമ്മ വിസ്​മയിപ്പിച്ചിരുന്നു. മമ്മൂട്ടിയോട്​ ഇക്കാര്യത്തിൽ കട്ടക്ക്​ നിൽക്കുന്ന ഒരു നടിയുണ്ട്​. സംവിധായകൻ ഫാസിലി​െൻറ 'നോ​െക്കത്താ ദൂരത്ത്​ കണ്ണുംനട്ട്​' സിനിമയിലൂടെ മലയാളത്തിലെത്തി നമ്മുക്ക്​ പ്രിയങ്കരിയായി മാറിയ നദിയ മൊയ്​ദുവാണത്​. ഗേളിയായി വന്ന്​ മലയാളികളെ കയ്യിലെടുത്ത അവർ പിന്നീട്​ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു.


മമ്മൂട്ടിയുടേയും നദിയ മൊയ്​ദുവി​െൻറയും പഴയകാല ചിത്രമാണിപ്പോൾ വൈറലായിരിക്കുന്നത്​. നദിയ തന്നെയാണ്​ ചിത്രം പങ്കുവച്ചിരിക്കുന്നത്​. 'ഒന്നിങ്ങു വന്നെങ്കിൽ' എന്ന ചിത്രത്തിൽ നിന്നുള്ള ഫോ​േട്ടാകളാണിത്​. 'ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രം പങ്കുവയ്​ക്കുകയാണ്​. സംവിധായകൻ ജോഷിയോടും മമ്മുക്കയോടുമൊപ്പമുള്ള ആദ്യ സിനിമയാണിത്​. അന്ന​​​െത്ത സൗഹൃദം ഇപ്പോഴും തുടരുന്നു'- നദിയ മൊയ്​ദു ഫോ​േട്ടാക്ക്​ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.

Full View

നടി ലിസി, നടന്മാരായ ശങ്കർ, ലാലു അലക്​സ്​ എന്നിവരും ചിത്രത്തിലുണ്ട്​. പങ്കുവച്ച ഉടൻ ചിത്രം ആരാധകർ ഏ​െറ്റടുക്കുകയും രണ്ടുപേരുടേയും പ്രായമാകാത്ത പ്രകൃതത്തെ താരതമ്യപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.