നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാസിലാമണി, 011 ൽ വെല്ലൂർ മാവട്ടം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കെ.എസ് രവികുമാറിന്‍റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാമേഖലയിൽ എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. കോലങ്ങൾ എന്ന ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്‍റെ വീരമേ വാഗൈ സൂഡും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

Tags:    
News Summary - Actor and director RNR Manohar has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.