നടൻ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യൻ അന്തരിച്ചു

ടൻ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യൻ. ഭാര്യ മോഹിനി കൊൽക്കത്ത സ്വദേശിനിയാണ്. അനിൽ കുമാർ, അനൂപ് കുമാർ എന്നിവരാണ് മറ്റുമക്കൾ.

സംയുക്ത പ്രസ്താവനയിലൂടെ മക്കളാണ് പിതാവിന്റെ വിയോഗത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. 'ഞങ്ങളുടെ പിതാവ് പി.എസ്. മണി ഇന്ന് പുലർച്ചെ മരണപ്പെട്ടു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ നൽകിയ പിന്തുണ ഏറെ വലുതാണ്'- മക്കളായ അനൂപ് കുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പി. സുബ്രഹ്മണ്യന് ആദരാഞ്ജലി അർപ്പിച്ച് അജിത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.


Tags:    
News Summary - Actor Ajith Kumar's father Subramaniam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.