'മകൻ എന്ന നിലയിൽ അഭിമാനിക്കുന്നു', മറുപടിയുമായി അഭിഷേക് ബച്ചൻ; ട്വീറ്റ് പിൻവലിച്ച് തസ്ലിമ നസ്രീൻ

മിതാഭ് ബച്ചന്റെ കഴിവുകൾ മകന് കിട്ടിയിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന എഴുത്തുകാരി തസ്ലിമ നസ്രീന്റെ ട്വീറ്റിന് മറുപടിയുമായി അഭിഷേക് ബച്ചൻ. തസ്ലിമ പറഞ്ഞത് ശരി‍യാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താൻ ആർക്കും ആവില്ലെന്നുമാണ് അഭിഷേക് മറുപടി നൽകിയത്.

'വളരെ ശരിയായ കാര്യമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കഴിവിനൊപ്പമെത്താൻ ആർക്കും ആകില്ല. എപ്പോഴും അദ്ദേഹം ഏറ്റവും മികച്ചതായി തുടരുന്നു. മകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനിക്കുന്നു' എന്നാണ് അഭിഷേക് പറഞ്ഞത്. നടന്റെ ട്വീറ്റ് വൈറലായതോടെ പിന്തുണച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തി. വിവാദമായതോടെ തസ്ലിമ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

'അമിതാഭ് ബച്ചൻ മകനായ അഭിഷേക് ബച്ചനെ വളരെയധികം സ്നേഹിക്കുന്നു. കൂടാതെ തന്റെ കഴിവുകളെല്ലാം മകന് കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഷേക് കൊളളാം. എന്നാൽ അമിതാഭ് ബച്ചന്റെ കഴിവുകളെല്ലാം  മകന് കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല' -ഇങ്ങനെയായിരുന്നു തസ്ലീമയുടെ വിവാദ ട്വീറ്റ്.

Tags:    
News Summary - Abhishek Bachchan's Epic Reply To Taslima Nasreen's Deleted Tweet Comparing Amitabh Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.