ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ . സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ജുനൈദ് ഖാൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. താരപുത്രന്റെ ലളിത ജീവിതമായിരുന്നു ആരാധകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ആഡംബരകാറുകൾ വിട്ട് ബസിലും ഓട്ടോ റിക്ഷയിവുമായിരുന്നു നടന്റെ സഞ്ചാരം. സിനിമയിൽ എത്തിയതിന് ശേഷം ഇതിന്റെ കാരണം ജുനൈദ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ താൻ കൈയിൽ ചെറിയ തുക എപ്പോഴും സൂക്ഷിക്കാറുണ്ടെന്ന് ജുനൈദ് പറയുകയാണ്. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'ലവ്‌യാപാ'യുടെ പ്രമോഷന്റെ ഭാഗമായുള്ള ചോദ്യത്തിലാണ് കൈയിൽ എപ്പോഴും ചെറിയ തുക സൂക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.1300 രൂപയായിരുന്നു ഉണ്ടായിരുന്നത്.
' യാത്രകൾക്കായി അധികവും ആശ്രയിക്കുന്നത് ഓട്ടോ റിക്ഷകളാണ്. അവിടെ കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചെറിയ തുക സൂക്ഷിക്കുന്നത്. ഓട്ടോയിലുള്ള യാത്ര വളരെ സൗകര്യപ്രധമാണ്. തന്റെ മാതാപിതാക്കൾക്ക് ധാരളം കാറുകളുണ്ട്. ആവശ്യമെങ്കിൽ അതിൽ ഒരെണ്ണം എടുക്കാം'- ജുനൈദ് ഖാൻ പറഞ്ഞു.
ജുനൈദ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് 'ലവ്‌യാപാ' ഖുഷി കപൂറാണ് നായിക. ലാൽ സിംഗ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഫെബ്രുവരി ഏഴിന് 'ലവ്‌യാപാ' ചിത്രം തിയറ്ററുകളിലെത്തിയിട്ടുണ്ട്.അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.