Posted On
date_range Updated On
date_range ആമിർ ഖാന്റെ ജൻമദിന പരിപാടിയിൽ പങ്കെടുത്ത് മുൻ ഭാര്യ റീന ദത്ത
തിങ്കളാഴ്ചയായിരുന്നു ബോളിവുഡ് നടൻ ആമിർ ഖാന്റെ ജൻമദിനം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം അദ്ദേഹം 57-ാം ജന്മദിനം ആഘോഷിച്ചു. പരിപാടിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു അതിഥി കൂടി ഉണ്ടായിരുന്നു.
അമീർഖാന്റെ മുൻ ഭാര്യ റീന ദത്തയും പാർട്ടിയിൽ പങ്കെടുത്തു. റീനയുടെ മാതാപിതാക്കളും മക്കളായ ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിവരുൾപ്പെടെ കുടുംബത്തോടൊപ്പം അവർ എത്തുന്നത് എല്ലാവരും ശ്രദ്ധിച്ചു. വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷവും ഇരുവരും സൗഹൃദം തുടരുന്നത് സംബന്ധിച്ച് നിരവധി വാർത്തകളും ചിത്രങ്ങളും മുമ്പും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.