ആമിർ ഖാന്​ കോവിഡ്​

മുംബൈ: ബോളിവുഡ്​ താരം ആമിർ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു. താരം വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്​. ആമിർ ഖാനുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവരോട്​ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്​. ആമിർ ഖാന്‍റെ ​വക്​താവ്​ തന്നെയാണ്​ രോഗ വിവരം അറിയിച്ചത്​.

ആമിർ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പ്രവവേശിച്ചിട്ടുണ്ട്​. മുഴുവൻ മാർഗനിർദേശങ്ങളും പാലിക്കുന്നുമുണ്ട്​. അദ്ദേഹവുമായി അടുത്തിടപഴകിയ ആളുകൾ ക്വാറന്‍റിനിൽ പോകണമെന്നും താരത്തിന്‍റെ മാനേജർ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

നേരത്തെ അമിതാഭ്​ ബച്ചൻ, രൺപൂർ കപൂർ, മനോജ്​ ബാജ്​പേയ്​, സിദ്ദാർഥ്​ ചതുർവേദി, താര സുതാരിയ തുടങ്ങിയവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Aamir Khan tests Covid positive, in home quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.