റൊമാന്‍റിക്​ ലുക്കിൽ വീണ്ടും ആമിർ ഖാൻ; ബോളിവുഡ്​ ഗാനത്തിന്‍റെ പോസ്റ്റർ വൈറൽ

ബോളിവുഡ്​ സൂപ്പർതാരം ആമിർ ഖാന്‍റെ പുത്തൻ ലുക്ക്​ ആഘോഷമാക്കുകയാണ്​ ആരാധകർ. 'കോയി ജാനേ നാ' എന്ന ചിത്രത്തിലെ ഡാൻസ്​ നമ്പരായ 'ഹർ ഫൺ മോല'യുടെ പോസ്റ്ററിലാണ്​ ആമിർ ഖാൻ റൊമാന്‍റിക്​ ലുക്കിലെത്തിയത്​.

ആമിർ ഖാൻ നടി എല്ലി അവ്രാമിന്‍റെ കൂടെ പ്രണയാതുരനായി നിൽക്കുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എല്ലിയാണ്​ പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കു​വെച്ചത്​. മാർച്ച്​ 10നാണ്​ ഗാനം പുറത്തിറങ്ങുക. ഒരു മാസം മുമ്പ്​ ഗാനരംഗത്തിന്‍റെ വിഡിയോ ചോരുകയും ഇന്‍റർനെറ്റിൽ വൈറലാവുകയും ചെയ്​തിരുന്നു.

നീല വസ്​ത്രത്തിൽ​ എല്ലിയുടെ പിറകിൽ പ്രണയഭാവത്തോടെ നിൽക്കുന്ന ആമിറിനെ പുതിയ ലുക്കിലാണ്​ കാണാൻ സാധിക്കുന്നത്​. അമിത്​ ഭട്ടാചാര്യ രചിച്ച ഗാനത്തിന്​ തനിഷ്​ക്​ ഭഗ്​ചിയാണ്​ ഈണമിട്ടിരിക്കുന്നത്​. വിശാൽ ദദ്​ലാനിയും സെറ ഖാനുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​.

മോഹിത് സൂരിയുടെ 'മലംഗ്' എന്ന ചിത്രത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് എല്ലി അവ്രാം. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നേരത്തെ ആമിർ ഖാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച്​ എല്ലി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരുന്നു. ആമിർ ഖാൻ കാണിക്കുന്ന വിനയം, തുറന്ന മനസ്സ്​, സഹപ്രവർത്തകരോടുള്ള പിന്തുണ എന്നിവ അവർ പ്രകീർത്തിക്കുന്നുണ്ട്​.

സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായ കോയി ജാനേ നാ ആമിർ ഖാന്‍റെ സുഹൃത്ത്​ കൂടിയായ അമിൻ ഹജീയാണ്​ സംവിധാനം ചെയ്യുന്നത്​. അമിന്‍റെ കന്നി സംവിധാന സംരംഭമാണിത്​. ഹർ ഫൺ മോല ഗാനത്തിലാണ്​ ആമിർ അതിഥി താരമായെത്തുന്നത്​. കുനാൽ കപൂറും അമീറ ദസ്​തറുമാണ്​ മുഖ്യവേഷങ്ങളിലെത്തുന്നത്​. ഭൂഷൻ കുമാറാണ്​ നിർമാണം.

Tags:    
News Summary - Aamir Khan romances with Elli AvrRam first look of Har Funn Maula song out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.