Posted On
date_range Updated On
date_range മോഹൻലാലിന് പിറന്നാളാശംസ നേർന്ന് യുവരാജ് സിങ്
ന്യൂഡൽഹി: മലയാളത്തിന്‍റെ നടനവിസ്മയം മോഹൻലാലിന് പിറന്നാളാശംസ നേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. 61ാം പിറന്നാഘോഷിക്കുന്ന ലാലിന് ട്വിറ്ററിലൂടെയാണ് യുവിയുടെ പിറന്നാൾ ആശംസാ സന്ദേശം.
'മോഹൻലാൽ സാറിന് ആഹ്ലാദഭരിതമായ പിറന്നാൾ ആശംസകൾ. മികച്ച ആരോഗ്യവും എക്കാലവും നീണ്ടുനിൽക്കുന്ന വിജയവും നേരുന്നു. എന്‍റെ എല്ലാ ആശംസകളും' -യുവി ട്വിറ്ററിൽ കുറിച്ചു.
അരമണിക്കൂറിനകം 5000ത്തിലേറെ പേർ ട്വീറ്റ് ലൈക് ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ മോഹൻലാലിന് 63 ലക്ഷവും യുവരാജിന് 52 ലക്ഷവും ഫോളോവേഴ്സാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.