സിനിമക്ക് 15 മുതൽ 20 കോടിവരെ; എന്നാൽ റിയാലിറ്റി ഷോക്കായി വിജയ് സേതുപതി വാങ്ങുന്നത് വമ്പൻ തുക
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, മറാത്തി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസ് ഷോയുണ്ട്. സൂപ്പർ താരങ്ങളാണ് ബിഗ് ബോസിന്റെ അവതാരകരായി എത്തുന്നത്. മലയാളത്തിൽ മോഹൻലാൽ ആയിരുന്നു ഷോ അവതരിപ്പിച്ചത്.
തമിഴിൽ കമൽ ഹാസനായിരുന്നു ഷോ ഹോസ്റ്റ് ചെയ്തത്. ഇപ്പോൾ കമൽ ബിഗ് ബോസ് ഷോയിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. പകരം നടൻ വിജയ് സേതുപതിയാണ് അവതാരകനായി എത്തുന്നത്. ഇതാദ്യമായിട്ടാണ് റിയാലിറ്റി ഷോ അവതാരകനായി വിജയ് സേതുപതി എത്തന്നത്. ഒക്ടോബർ ആദ്യവാരം ഷോ ആരംഭിക്കുമെന്നാണ് വിവരം.
ബിഗ് ബോസിനായി വൻ തുകയാണ് വിജയ് സേതുപതി പ്രതിലമായി വാങ്ങുന്നതെന്നാണ് പുതിയ വിവരം. സിനിമയിലെ നടന്റെ പ്രതിഫലത്തെക്കാലും വലിയ തുകയാണ് ബിഗ്ബോസിനായി വാങ്ങുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീക്കെൻഡ് എപ്പിസോഡുകളിലെത്തുന്നതിന് 60 കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. 15 മുതൽ 20 കോടിവരെയാണ് സിനിമകൾക്കായി നടൻ വാങ്ങുന്നത്.
എന്നാൽ 130 കോടിയായിരുന്നു നടൻ കമൽ ഹാസൻ ബിഗ് ബോസ് ഷോക്കായി വാങ്ങിയിരുന്നത്. എന്നാൽ കമലിന് ലഭിച്ചതിനെക്കാളും കുറഞ്ഞ പ്രതിഫലമാണ് വിജയ്ക്ക് ലഭിക്കുന്നത്. സിനിമ തിരക്കുകൾ കാരണമാണ് കമൽ ഹാസൻ ഷോ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.