Posted On
date_range Updated On
date_range സംസാരിക്കാൻ ബുദ്ധിമുട്ടില്ല, ബാലയെ കണ്ടു; ആരോഗ്യസ്ഥിതിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാലയോട് സംസാരിച്ചെന്നും പൂർണ ബോധവാനാണെന്നും നടൻ പറഞ്ഞു.
ബാല പൂർണ ബോധവാനാണ്. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകളിൽ യാതൊരു അടിസ്ഥാനവും ഇല്ല- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
നിർമാതാവ് എൻ.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ആശുപത്രിയിലുണ്ട്. ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്ന് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.