ചെന്നൈ: വിമാനത്താവളത്തിൽ വെച്ച് ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്തുവീണ് നടൻ വിജയ്. വിജയിന്‍റെ പുതിയ സിനിമയായ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് മലേഷ്യയിൽ വെച്ചാണ് സംഘടിപ്പിച്ചിരുന്നത്. ആഘോഷം കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വിജയ് എത്തുന്നത് അറിഞ്ഞ് വിമാനത്താവളത്തിൽ നിരവധി ആരാധകരാണ് തടിച്ച് കൂടിയത്. ഇവരെ നിയന്ത്രിക്കാൻ സുരക്ഷ സേനക്ക് കഴിഞ്ഞില്ല. വിമാനത്താവളത്തിൽ നിന്ന് കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആരാധകർ വിജയിന് ചുറ്റും തടിച്ച് കൂടുകയായിരുന്നു. ക്യാമറകളുമായി സെൽഫി എടുക്കാനും നടനെ തൊടാനും എല്ലാം വലിയ തിരക്കായിരുന്നു.
ഇതിനിടയില്‍ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി വിജയ് നിലത്ത് വീഴുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ പിടിച്ചുയർത്തുകയും കാറിലേക്ക് കയറ്റുകയും ചെയ്തു. വിജയിന് പരിക്കുകളൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
വിജയിന്‍റെ പിന്നാലെയെത്തതിയ നടി മമിത ബൈജുവിന് നേരെയും ആരാധകർ ഓടിയെത്തി. എന്നാൽ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.