Posted On
date_range Updated On
date_range ആര്‍.ടി.പി.സി.ആര്‍ ഫലം പിഴച്ചു; കോവിഡില്ലെന്ന് നടന്‍ ചിരഞ്ജീവി
ബംഗളൂരു: തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്ന ഫലം ആര്‍.ടി.പി.സി.ആര്‍ കിറ്റിന്റെ പിഴവ് മൂലമാണെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.
മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും നെഗറ്റീവ് ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ചിരഞ്ജീവി അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
തെലുങ്ക് ചിത്രം ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നത്. രോഗലക്ഷ്ണങ്ങള്‍ ഇല്ലെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.