അനിരുദ്ധ് കാവ്യമാരൻ വിവാഹത്തിന് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ക്ഷണം: ചെന്നൈ റിസപ്ഷൻ അതിഥി നിരയിൽ പ്രമുഖർ

പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയും പ്രമുഖ വ്യവസായിയുമായ കാവ്യമാരനും വിവാഹിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സിനിമ-രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായി ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് നവംബർ 21-ന് ചെന്നൈയിൽ വെച്ച് വിപുലമായ രീതിയിൽ വിവാഹസൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്.

ചെന്നൈയിൽ നടക്കുന്ന റിസപ്ഷൻ ചടങ്ങിലേക്ക് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖർക്ക് ക്ഷണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും അതിഥിപട്ടികയിലുണ്ട്. എം.കെ. സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവർക്കൊപ്പം കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

സിനിമ-സംഗീത ലോകത്തുനിന്നും സൂപ്പർതാരം രജനീകാന്ത്, എ.ആർ. റഹ്മാൻ, കമൽഹാസൻ, ധനുഷ്, അജിത് കുമാർ, അല്ലു അർജുൻ, ശിവകാർത്തികേയൻ തുടങ്ങിയ വൻ താരനിര തന്നെ ചെന്നൈയിലെ റിസപ്ഷനിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ കാവ്യമാറന്റെ ക്രിക്കറ്റ് രംഗത്തെ ബന്ധങ്ങൾ കാരണം ഐ.പി.എൽ ഫ്രാഞ്ചൈസി രംഗത്തുനിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയേക്കാം. വിവാഹ ക്ഷണക്കത്തുകളുടെ പ്രത്യേകതയും ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നീലയും വെള്ളയും നിറത്തിലുള്ള ഡിസൈനിൽ, ഗ്രീസിന്റെ പശ്ചാത്തലത്തെയും ദമ്പതികളുടെ വ്യക്തിഗത താത്പര്യങ്ങളെയും സൂചിപ്പിക്കുന്ന രീതിയിലാണ് കത്തുകൾ തയാറാക്കിയിരിക്കുന്നത്. എങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ കുടുംബങ്ങളുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Narendra Modi and Rahul Gandhi to attend Anirudh Kavyamaran's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.