Posted On
date_range Updated On
date_range നികുതി വെട്ടിപ്പ്: ഷക്കീറ വിചാരണ നേരിടണം
ബാഴ്സലോണ: നികുതി വെട്ടിപ്പ് കേസിൽ കൊളംബിയൻ പോപ് താരം ഷക്കീറയെ വിചാരണ ചെയ്യാൻ സ്പാനിഷ് കോടതി ഉത്തരവിട്ടു. ആറ് നികുതി തട്ടിപ്പുകേസുകളിലാണ് വിചാരണ നേരിടേണ്ടിവരിക. കുറ്റം തെളിഞ്ഞാൽ എട്ട് വർഷത്തിലധികം തടവും ഏകദേശം 2.4 കോടി ഡോളർ പിഴയും ശിക്ഷ ലഭിക്കും.
താൻ ആ വർഷങ്ങളിൽ പകുതിയിൽ താഴെ മാത്രമാണ് സ്പെയിനിൽ ചെലവഴിച്ചതെന്നാണ് ഗായികയുടെ വാദം. 2012 നും 2014 നും ഇടയിൽ 1.47 കോടി ഡോളർ നികുതി വെട്ടിച്ചതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.