Posted On
date_range Updated On
date_range ഒര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടി; മമ്മൂട്ടിയുടെ ക്ലിക്കിൽ തിളങ്ങി സൗബിൻ ഷാഹിറിന്റെ മകൻ
സോഷ്യൽ മീഡിയയിൽ ഇടംപിടിച്ച് മമ്മൂട്ടി പകർത്തിയ സൗബിൻ ഷാഹിറിന്റെ മകന്റെ ചിത്രം. ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന ഓര്‍ഹാറിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. സൗബിനാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
'ഒര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടിയാണെന്ന്' കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ക്ലിക്ക് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം ഏറെ പ്രാധാന്യമുളള കഥാപാത്രത്തിൽ സൗബിൻ എത്തിയിരുന്നു. ഏജന്റാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മെഗാസ്റ്റാർ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.