ഞാനൊരു പെര്‍ഫക്ട് ഭാര്യയല്ല, പക്ഷെ മിസിസ് സോണിയ ബോസായി എന്നും കൂടെയുണ്ടാകും

 ർത്താവും തമിഴ് നടനുമായ ബോസ് വെങ്കടിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി നടി സോണിയ ബോസ്. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. എല്ലാ ദുഃഖങ്ങളിലും സന്തോഷങ്ങളിലും വിജയപരാജയങ്ങളിൽ ഒപ്പം കാണുമെന്നും മിസിസ് സോണിയ ബോസായി എന്നും കൂടെയുണ്ടാകുമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഞാനൊരു പെര്‍ഫക്ട് ഭാര്യയല്ല. പക്ഷെ നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും വിജയത്തിലും പരാജയത്തിലും എന്നു കൂടെയുണ്ടാകും. 2023 നിങ്ങളെ സംബന്ധിച്ച് അത്രനല്ല വർഷമായിരുന്നില്ലെന്ന് എനിക്ക് അറിയാം. പക്ഷെ അതിനെ മറികടക്കാനും നല്ല ഒരു നാളെയിലേക്ക് പ്രേവശിക്കാനും ധൈര്യവും ശക്തിയും നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അതെല്ലാം കാണാൻ മിസിസ് സോണിയ ബോസായി ഞാൻ കൂടെയുണ്ടാകും. ഞാനും മക്കളും നിങ്ങളെ അത്രയധികം സ്‌നേഹിക്കുന്നു'- സോണിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സോണിയയുടെ പിറന്നാൾ ആശംസക്ക് കമന്റുമായി മക്കൾ മക്കളായ ഭാവധരണി ബോസും തേജസ്വിന്‍ ബോസും എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് നിങ്ങളെന്നാണ് മകള്‍ പറഞ്ഞത്. ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല എന്ന് മകനും കുറിച്ചു. ആരാധകരും  സഹപ്രവർത്തകരും ആശംസയുമായി എത്തിയിട്ടുണ്ട്.

തമിഴിലാണ്  ബോസ് വെങ്കട് സജീവമെങ്കിലും മലയാളി പ്രേക്ഷകരുടെ ഇടയിലും സുപരിചിതനാണ്. മമ്മൂട്ടി ചിത്രമായ അണ്ണൻ തമ്പിയിൽ വില്ലൻ കഥാപാത്രത്തിൽ നടൻ എത്തിയിരുന്നു. ലയൻ, പന്തയക്കോഴി, കബഡി കബഡി. കളേഴ്സ് എന്നീ മല‍യാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായിട്ടാണ് സോണിയ വെള്ളിത്തിരയിൽ എത്തിയത്. ടെലിവിഷൻ രംഗത്തു സജീവമാണ് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ്.  ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് സോണിയ. 2003 ലായിരുന്നു സോണിയയുടെയും ബോസ് വെങ്കടിന്റെയും വിവാഹം.


Full View


Tags:    
News Summary - Sonia Bose Shares Birthday Wishes To Husband  Bose Venkat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.