Posted On
date_range Updated On
date_range 'ശ്രേയാദിത്യ ഓൺ ദ വേ...' അമ്മയാകുന്ന സേന്താഷം പങ്കുവെച്ച് ശ്രേയ ഘോഷാൽ
മുംബൈ: അമ്മയാകുന്ന സന്തോഷം ആരാധകരോട് പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാൽ. താനും ഭർത്താവ് ശിലാദിത്യ മുഖോപാധ്യായയും കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണെന്നും അനുഗ്രഹം വേണമെന്നും ശ്രേയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ശ്രേയയുടെയും ശിലാദിത്യയുടെയും പേരുകൾ ചേർത്ത് 'ശ്രേയാദിത്യ' ഓൺ ദ വേ എന്നാണ് താരം കുറിച്ചത്. വയറിൽ കൈവെച്ച് ബാൽക്കണിയിൽ നിൽക്കുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രവും ശ്രേയ പങ്കുവെച്ചു.
ഏറെനാളത്തെ പ്രണയത്തിനുശേഷം 2015ലായിരുന്നു ശ്രേയയും ബിസിനസുകാരനായ ശിലാദിത്യയും വിവാഹിതരായത്. ഇന്ത്യൻ സംഗീതത്തിൽ ഏറ്റവും തിരക്കുള്ള ഗായികയാണ് ശ്രേയ േഘാഷാൽ. മലയാളത്തിൽ അടക്കം നിരവധി ഗാനങ്ങൾ ആലപിച്ച ബോളിവുഡ് ഗായികയെ ദേശീയ പുരസ്കാരമടക്കം തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.