സൽമാൻ ഖാൻ ഗാലക്​സിയിൽ

സൽമാൻ ഖാന്​ നാളെ 55; വീടിന്​ മുന്നിലെ ഒത്തുചേരൽ ഒഴിവാക്കാൻ​ ആരാധകരോട്​ അഭ്യർഥിച്ച്​ താരം

മുംബൈ: ബോളിവുഡ്​ സൂപ്പർ താരം സൽമാൻ ഖാന്‍റെ 55ാം ജന്മദിനമാണ്​ ഞായറാഴ്ച. സാധരണ സല്ലു ഭായിയുടെ ജന്മദിവസം ബാന്ദ്രയിലെ 'ഗാലക്​സി'യു​െട മുൻവശം ആരാധകരെക്കൊണ്ട്​ നിറയാറുണ്ട്​. എന്നാൽ ഇക്കുറി ജന്മദിനം ആ​േഘാഷമാക്കാൻ അവസരം ഇല്ലെന്നും പ്രിയതാരത്തെ ഒരുനോക്ക്​ കാണാൻ സാധിക്കില്ലെന്നുമറിഞ്ഞ്​ സങ്കടത്തിലാണ്​​ ആരാധകർ.

പ്രിയതാരത്തിന്​ ജന്മദിനാശംസകൾ കൈമാറാൻ ആയിരക്കണക്കിന്​ ആരാധകരാണ് സാധാരണ ഡിസംബർ 27ന്​​ ഗാലക്​സിയുടെ മുമ്പിൽ​ ഒത്തുകൂടാറുള്ളത്​. എന്നാൽ താൻ 55ാം ജന്മദിനം ആ​േഘാഷിക്കുന്ന ഞായറാഴ്ച വീടിന്​ മുന്നിൽ ഒത്തുകൂടരുതെന്ന്​ ആരാധകരോട്​ അഭ്യർഥിച്ചിരിക്കു​കയാണ്​ സൽമാൻ ഖാൻ.

ഞായറാഴ്ച വീട്ടിൽ ഉണ്ടാവുകയില്ലെന്നും അതിനാൽ ആരാധകർ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സ്വന്തം വീടുകളിൽ കഴിയണമെന്നും താരം അഭ്യർഥിച്ചു. വീടിന്‍റെ പുറത്ത്​ പതിച്ച നോട്ടീസിലൂടെയാണ്​ സല്ലു ആരാധകരോടുള്ള സ്​നോഹാഭ്യർഥന നടത്തിയത്​.

Tags:    
News Summary - Salman Khan requests fans not to crowd outside his house on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.