പുതുതായി സ്വന്തമാക്കിയ ആറ്​ കോടിയുടെ ലംബോർഗിനിയിൽ കുതിച്ച്​ പ്രഭാസ്​ -വിഡിയോ വൈറൽ

ഹൈദരാബാദ്​: ഇന്ത്യയിലെ ഏറെ താരമൂല്യമുള്ള നടൻമാരിലൊരാളാണ്​ പ്രഭാസ്​. മലയാളികളുടെയും ഇഷ്​ട താരമാണി​ദ്ദേഹം. പ്രഭാസിന്‍റെ പുതിയ ആഢംബര വാഹനമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്​.

ആറ്​ കോടി രൂപ വില വരുന്ന ലംബോർഗിനി അവന്‍റഡർ റോഡ്​സ്റ്ററാണ്​ പ്രഭാസിന്‍റെ വീട്ടിലെ പുതിയ അതിഥി. പിതാവ്​ സൂര്യ നാരായണ രാജുവിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ്​ പ്രഭാസ്​ പുതിയ വാഹനം സ്വന്തമാക്കിയത്​.

ഹൈദരാബാദ്​ നഗരത്തിലൂടെ തെളിഞ്ഞ ഓറഞ്ച്​ കളറിലുള്ള ലംബോർഗിനി രാജകീയ പ്രൗഢിയോടെ കുതിക്കുന്നതിന്‍റെ വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്​. ​


Tags:    
News Summary - Prabhas buys new luxury car worth Rs 6 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.