മമ്മൂട്ടിയെ കുറിച്ച് നിര‍ഞ്ജന അനൂപ്; മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്തിൽ വേണമെന്ന് തോന്നും

 പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങളുടെ ഇടയിലും മമ്മൂട്ടിക്ക് നിറയെ ആരാധകരുണ്ട്. സഹപ്രവർത്തകരോട് വളരെ അടുത്തബന്ധമാണ് നടനുള്ളത്. ഇതുസഹതാരങ്ങൾ വെളിപ്പെടുത്താറുമുണ്ട്.

 മമ്മൂട്ടിയെ കുറിച്ച് നടി നിരഞ്ജന അനൂപ് പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ ഇടംപിടിക്കുകയാണ്. നടന്റെ സാന്നിധ്യം മാലാഖയെ പോലെയാണെന്നാണ് നിരഞ്ജന പറയുന്നത്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്തിൽ വേണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. ഭീഷ്മയില‍െ മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീൽ ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ ആദ്യ ചിത്രത്തിൽ മമ്മൂക്ക ഉണ്ടായിരുന്നു. എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി  അദ്ദേഹം ഉണ്ടായിട്ടുണ്ട്. മമ്മൂക്കക്ക് എപ്പോഴും ഒരു എയ്ഞ്ചലിക്പ്രസന്‍സാണ്. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവർക്കും അങ്ങനെ ആവും'-നിരഞ്ജന അനൂപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Niranjan Anoop Opens Up About Attachment with Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.