Posted On
date_range Updated On
date_range അമ്മയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു: കാലാവധി നാലുമാസം
കൊച്ചി: അമ്മയിൽ ജനറൽ ബോഡി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ നടത്തിപ്പിന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയെ അധ്യക്ഷനാക്കിയാണ് കമ്മിറ്റി രൂപീകരിച്ചത്. നാലുമാസമാണ് കാലാവധി. രാജിക്കു പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ജഗദീഷിനെ ഏൽപ്പിക്കുകയായിരുന്നു.
രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനർ. കെ.ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോണി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഇന്ന് വൈകിട്ടോടെയാണ് ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും രാജി വെച്ചുവെന്നുള്ള വിവരം പുറത്തു വന്നത്. അതിനുമുമ്പ് ശ്വേത മോനോൻ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുന്നുവെന്ന് അറിയിച്ചിരുന്നു. അധികാരമേറ്റ് ഒരു വർഷം എത്തുന്നതിനു മുമ്പാണ് ഭാരവാഹികളുടെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.