Posted On
date_range Updated On
date_range താരസമ്പന്നം നയൻ- വിക്കി വിവാഹം: വിവാഹചിത്രങ്ങൾ കാണാം
ചെന്നൈ: നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹചടങ്ങ് ശ്രദ്ധേയമായത് സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ടാണ്.
കിങ് ഖാൻ ഷാറൂഖാന്‍റ സാന്നിധ്യമായിരുന്നു വിവാഹത്തിലെ പ്രധാന ആകർഷണം. രജനീകാന്ത്, കമൽ ഹാസൻ, അജിത്, സൂര്യ, ആര്യ, കാർത്തി തുടങ്ങി വൻ താരനിര വിവേഹവേദിയിലെത്തിയിരുന്നു. മലയാളത്തിൽ നിന്നും നടൻ ദിലീപും പങ്കെടുത്തു.
വിവാഹചിത്രങ്ങൾ വിഘ്നേഷ് ശിവനും നയൻസും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കിയിരുന്നു. വിവാഹചടങ്ങുകളുടെ സംപ്രേക്ഷണ അവകാശം നല്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.