ജോലിയില്ലാത്തതിനാൽ കഴിഞ്ഞവർഷത്തെ നികുതിയുടെ പകുതി അടച്ചില്ല; ജീവിതത്തിൽ ഇതാദ്യം -കങ്കണ

ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതി നികുതിയുടെ പകുതി ഇതുവരെ അടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നടി കങ്കണ റണാവത്ത്. ഇതാദ്യമായാണ് താൻ നികുതി അടക്കാൻ വൈകിയതെന്നും കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കങ്കണയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്

‍ഉയർന്ന നികുതിയാണ് ഞാൻ അടക്കേണ്ടത്. വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ നികുതി അടക്കാൻ വൈകിയത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
എന്നാൽ വൈകിയതിനാൽ സർക്കാർ ഇതിന് പലിശ ഈടാക്കാൻ പോകുകയാണ്. എങ്കിലും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ ഒരുമിച്ചുനിൽക്കും


Tags:    
News Summary - Kangana Ranaut, tax, tax due

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.