ഇറ- നുപൂർ വിവാഹം; ആമിർ ഖാന്റെ കുടുംബത്തിൽ ആഘോഷം തുടങ്ങി

 2024 ജനുവരി മൂന്നിനാണ് നടൻ ആമിർ ഖാന്റെ മകൾ ഇറയുടെയും നുപൂർ ശിഖരയുടെയും വിവാഹം. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ചടങ്ങുകൾ താരകുടുംബത്തിൽ ആരംഭിച്ചു. മറാത്തി ആചാരവിധി പ്രകാരമുള്ള ചടങ്ങാണ് നടന്നത്. ചിത്രങ്ങൾ ഇറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അമ്മ റീന ദത്ത, ഇറയുടെ അടുത്ത സുഹൃത്തും നടിയുമായ മിഥില പൽക്കർ, നുപൂർ ശിഖറിന്റെ കുടുംബാംഗങ്ങളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായി വധുവരന്മാരുടെ കുടുംബാംഗങ്ങൾ ഒത്തുകൂടുകയും വിവാഹത്തിന്  ക്ഷണിക്കുകയും ചെയ്യുന്ന ചടങ്ങാണിത്. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇറയുടേയും നുപൂറിന്റേയും വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആമിർ ഖാനാണ് മകളുടെ വിവാഹ തീയതി പങ്കുവെച്ചത്. ' ഇറ ജനുവരി 3ന് വിവാഹിതയാകും. അവൾ ജീവിതത്തിലേക്ക് തെരഞ്ഞെടുത്ത ആളുടെ പേര് നുപൂർ എന്നാണ്. അവൻ വളരെ നല്ല മനുഷ്യനാണ്. വിഷാദരോഗത്തോട് മല്ലിടുമ്പോൾ അവളെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നു. അവർ ഒന്നിച്ച് സന്തോഷത്തോടെയും പരസ്പര സ്നേഹിച്ചും ജീവിക്കും. നൂപൂർ ഒരു മകനെപ്പോലെയാണ്'-എന്നാണ് ആമിർ ഖാൻ അന്ന് പറഞ്ഞത്.

Tags:    
News Summary - Ira Khan, Nupur Shikhare's pre-wedding festivities begin with Kelvan ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.