ഉറങ്ങാൻ കഴിയുന്നില്ല, പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരും; പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് നടി ഇലിയാന

തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ് ഇലിയാന . കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇലിയാന തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തത്. നടി തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ചത്.

കുഞ്ഞ് ജനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ താൻ അഭിമുഖീകരിക്കുന്ന പോസ്റ്റ്‌പാർട്ടം ഡിപ്രഷനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. പ്രസവ ശേഷം മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണെന്നും ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ കുഞ്ഞിന്റെ ഓരോ ചലനവും താൻ ആസ്വദിച്ചെന്നും ഒരുപാട് സന്തോഷം നൽകിയെന്നും നടി കൂട്ടിച്ചേർത്തു.

'സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ്  ചെയ്തിട്ട് കുറച്ച് കാലമായി. കുടുംബം, കുഞ്ഞ് എന്നത് മാത്രമായി എന്റെ ചിന്ത. മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. പുതുതായി ഒന്നും ചെയ്യാതെയായി. പ്രസവ ശേഷം ഉറക്കം നഷ്ടപ്പെട്ടു. എന്നാൽ ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനങ്ങളും സന്തോഷം നൽകിയി -ഇലിയാന പറഞ്ഞു.

പ്രസവ ശേഷം 50 ശതമാനം സ്ത്രീകളും നേരിടുന്ന പ്രശ്നമാണിത്. ഇതിൽ നിന്ന് എന്നെ പുറത്തുകൊണ്ടുവരാനായി 30 മിനിറ്റ് വർക്കൗട്ട് ചെയ്യുന്നത് ഉൾപ്പെടെ എന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ചിലപ്പോൾ എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയില്ല. ജീവിതത്തിലേക്ക് തിരികെ വരാൻ ഞാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്, ബൃഹത്തായ യാത്രയായിരുന്നു. പെട്ടെന്നുതന്നെ തിരിച്ചുവന്ന അമ്മമാരിൽ ഒരാളല്ല ഞാൻ. ഞാൻ വളരെ വേഗം തിരിച്ചു വരും. കൂടെ നിന്നതിന് നന്ദി'- നടി കുറച്ചു

'തേരാ ക്യാ ഹോഗാ ലവ്‌' എന്ന ചിത്രമാണ് ഇലിയാനയുടേതായി റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബൽവീന്ദർ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം എട്ടിന് തിയറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ഫിലിംസാണ് നിർമ്മിക്കുന്നത്.

Tags:    
News Summary - Ileana D'Cruz talks about postpartum depression, being sleep-deprived, tough days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.