Posted On
date_range Updated On
date_range ഉംറ കഴിഞ്ഞ് മടങ്ങിയ രാഖി സാവന്തിന് വിമാനത്താവളത്തിൽ സ്വീകരണം
മുംബൈ: ഉംറ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ നടി രാഖി സാവന്തിന് വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഇസ്‌ലാം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്ത രാഖി, വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സന്ദർശിച്ച് തന്റെ ആദ്യ ഉംറ നിർവഹിച്ച ശേഷം ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്.
സ്വീകരിക്കാൻ ആരാധകരും അഭ്യുദയകാംക്ഷികളും മുംബൈ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. പുഷ്പഹാരം അണിയിച്ചും ആലിംഗനം ചെയ്തും നടിയെ സ്വാഗതം ചെയ്തു. എല്ലാവരോടും നന്ദി പ്രകടിപ്പിച്ചാണ് രാഖി മടങ്ങിയത്.
രാഖി സാവന്തിന്റെ ഉംറ യാത്ര ആരാധകരുടെയും മാധ്യമ വൃത്തങ്ങളുടെയും ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കയിലും മദീനയിലും പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ദൃശ്യങ്ങൾ നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.