Posted On
date_range Updated On
date_range കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസ്
ബംഗളൂരു: മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരെ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്.
മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിന് പിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും പ്രകാശ് രാജ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
‘ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്’. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.