ലോകകപ്പുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകളും ട്വീറ്റുകളും വളരെ പെട്ടെന്നു തന്നെ വൈറലാകാറുണ്ട്. എന്നാൽ അമിതാഭ് ബച്ചൻ പങ്കുവെച്ച ട്വീറ്റ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. പരഗ്വേയും ഫ്രാൻസും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടതായിരുന്നു അമിതാഭ് ബച്ചന്‍റെ ട്വീറ്റ്. പരഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് വിജയിച്ചതിനെ കുറിച്ചാണ് ബിഗ് ബി ട്വീറ്റ് ചെയ്തത്.
ഫ്രാൻസിനെ ഫുഡ്ബോൾ ടീമിൽ 11 കളിക്കാർ, 10 കറുത്തവർ, 1 വെള്ളക്കാരൻ, കറുപ്പിന്‍റെ ശക്തി എന്നായിരുന്നു ട്വീറ്റ്. ഫ്രാൻസിന്‍റെ ഫുഡ്ബോൾ ടീം അംഗങ്ങളെ തൊലി നിറത്തിലേക്ക് മാത്രമായി ചുരുക്കിയെന്ന് വിമർശകർ പറയുന്നു. മാത്രമല്ല, ഫുഡ്ബോൾ കളിക്കാരുടെ വംശീയതയല്ല, ദേശീയതയാണ് അംഗീകരിക്കേണ്ടതെന്നും ആളുകൾ വാദിച്ചു.
2018ലും ബച്ചൻ സമാനമായ പ്രസ്ഥാവനയുമായി എത്തിയിരുന്നു. ഫ്രാൻസ് കിരീടം നേടിയപ്പോൾ ടീമിലെ ആഫ്രിക്കൻ വംശജരായ കളിക്കാരെ പരാമർശിച്ച് ബച്ചൻ പറഞ്ഞത് ആഫ്രിക്ക 2018 ലോകകപ്പ് നേടി എന്നായിരുന്നു. ജൂലൈ നാലിന് നടന്ന ഫ്രാൻസ് - പരാഗ്വേ മത്സരത്തിനു പിന്നാലെ എംബാപ്പെയെ പരാഗ്വേ താരം സെനറ്റർ സ്റ്റെലെറ്റെ വംശീയമായി അധിക്ഷേപിച്ചതിനു പിന്നാലെയാണ് അമിതാബ് ബച്ചന്‍റെ ട്വീറ്റ് വിവാദമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.