ശരീരത്തിലെ പാടുകൾ ഓർമപ്പെടുത്തലാണ്; സ്തനാർബുദം അതിജീവിച്ചതിനെ കുറിച്ച് നടി റോസ്‌ലിന്‍ ഖാന്‍

തന്റെ കാൻസർ ജീവിതത്തെ കുറിച്ച് നടിയും മോഡലുമായ റോസ്‌ലിന്‍ ഖാന്‍. ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്ന വേളയിലാണ് പിന്നിട്ട കാൻസർ നാളുകളെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ തുറന്ന് എഴുതിയത്.

'ഒക്ടോബർ കാൻസർ ബോധവൽക്കരണ മാസമാണ്. ഇരുട്ടിന് ഒരിക്കൽ വെളിച്ചം വരും. സർജറിയുടെ മുറിപ്പാടുകൾ,  ഞാൻ നേരിട്ട വെല്ലുവിളികളുടെ ഓർമപ്പെടുത്തലാണ്. ശക്തമായി ഉയർന്നു വരും. റേഡിയേഷനിലേറ്റ ചർമ്മത്തിന്റെ അവസ്ഥ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരിയാകും- താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

നടി തന്നെയാണ് തന്റെ കാൻസർ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രോഗം വിവരം തുറന്നു പറഞ്ഞത്. ചികിത്സയിലുടനീളം സെലീന ഗോമസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് നടി  വെളിപ്പെടുത്തിയിരുന്നു.

'ഇന്ത്യയിൽ ഏകദേശം 2 ദശലക്ഷം കാൻസർ രോഗികളുണ്ട്, കൂടുതലും നാലാം ഘട്ടത്തിലാണ് കാൻസർ രോഗനിർണയം നടത്തുന്നത്. എന്റെ കാര്യത്തിൽ വളരെ വൈകിപ്പോയി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചതിനാൽ,  തുടക്കത്തിൽ ഡോക്ടർമാർക്ക് മൗനം പാലിച്ചു. അപകടസാധ്യതയുള്ള  ഭാഗമായിരുന്നു  എന്റെ നട്ടെല്ല്, എന്നാൽ ചികിത്സ  എന്റെ ജീവൻ രക്ഷിച്ചു.

ഒരു കാലത്ത്  കാൻസർ ചികിത്സ എന്റെ ശരീരത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചിരുന്നു. എന്നാൽ പോസിറ്റീവായി ഇരിക്കാൻ സോഷ്യൽ മീഡിയ തെരെഞ്ഞെടുത്തു. എന്റെ വെളിപ്പെടുത്തലുകൾ  കാൻസർ രോഗികൾക്ക്  ആത്മവിശ്വാസമേകി. ദിനംപ്രതി തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് സന്ദേശങ്ങൾ വന്നിരുന്നു. അസാധ്യമായത് ഒന്നുമില്ല. പോസിറ്റീവ് മൈൻഡ് സെറ്റ്, നിങ്ങളെ ശക്തനാക്കും'-  കാൻസർ അതിജീവനത്തെ കുറിച്ച് നടി നേരത്തെ  സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - Actress Rozlyn Khan Beats Cancer, Flaunts Her Scars: 'I Faced Challenges Head On'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.