ഷിംല: തെലുങ്കു സിനിമിലൂടെ ശ്രദ്ധേയായ നടി മെഹ്റീൻ പിർസാദ വിവാഹിതയായി. അർഷ് ഔലാഖ് ആണ് വരന്‍. ഹിമാചൽപ്രദേശിൽ വച്ച് ലളിതമായി നടന്ന ചടങ്ങിന്‍റെ ചിത്രങ്ങൾ `26.04.26' എന്ന അടിക്കുറിപ്പോടെ താരം ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു. ഹർഷ് ദ മെഹർ എന്ന ഹാഷ്ടാഗും അടക്കുറിപ്പിന് സമീപം നൽകിയിരുന്നു. ഇതോടെ മെഹ്റിന്‍റെ പോസ്റ്റിന് താഴെ നിരവധി സിനിമാതാരങ്ങൾ ആശംസകളുമായെത്തി.
വിവാഹ വാർത്തകൾക്ക് പിന്നാലെ വരന്‍ അർഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അർഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആണെന്നും 526 ഫോളോവേഴ്സ് മാത്രമാണുള്ളതെന്നും ആരാധകർ കണ്ടെത്തി. `കാറുകളും യാത്രകളും, സ്പോർട്സും നെറ്റ്ഫ്ലിക്സും, സ്വപ്നതുല്യമായ ജീവിതം...' എന്നാണ് അദ്ദേഹത്തിന്റെ ബയോയിൽ നൽകിയിരിക്കുന്നത്.
പഞ്ചാബിലെ ബതിന്ദയിലായിരുന്നു മെഹ്റീന്‍റെ ജനനം. 2021ൽ കോൺഗ്രസ് യുവനേതാവ് ഭവ്യ ബിഷ്ണോയിയുമായി മെഹ്റീന്‍റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, ആ ബന്ധം അതേ വർഷം ജൂലൈയിൽ തന്നെ ഇരുവരും വേണ്ടെന്ന് വെച്ചു. 2016ൽ പുറത്തിറങ്ങിയ `കൃഷ്ണ ഗാഡി വീര പ്രേമ ഗാഥ' എന്ന തെലുങ്ക് സിനിമയിലൂടെയാണ് മെഹ്റീൻ അഭിനയരംഗത്തെത്തിയത്. പിന്നീട് F2: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ, മഹാനുഭാവുഡു, രാജാ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മെഹ്റിന്‍ തെലുങ്ക് സിനിമാ മേഖലയിൽ നിരവധി നല്ല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി. 2017ൽ അനുഷ്ക ശർമ്മയും ദിൽജിത് ദോസഞ്ചും പ്രധാന വേഷങ്ങളിൽ എത്തിയ `ഫിലൗരി' എന്ന ചിത്രത്തിലൂടെ മെഹ്റീന്‍ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു.
മിലൻ ലുത്രിയ സംവിധാനം ചെയ്ത `സുൽത്താൻ ഓഫ് ഡൽഹി' എന്ന ക്രൈം ത്രില്ലർ പരമ്പരയിലാണ് മെഹ്റീൻ അവസാനമായി അഭിനയിച്ചത്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ഈ പരമ്പരയിൽ താഹിർ രാജ് ഭാസിൻ, മൗനി റോയ്, അനുപ്രിയ ഗോയങ്ക, അൻജും ശർമ്മ, വിനയ് പഥക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കന്നഡയിലെ തന്‍റെ അരങ്ങേറ്റ ചിത്രമായ `നീ സിഗൂവരെഗു' യുടെ തിരക്കിനിടയിലാണ് താരത്തിന്‍റെ വിവാഹവാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.