Posted On
date_range Updated On
date_range നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനിൽ 'വെടിക്കെട്ട്' എന്ന സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം.
കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം സംഭവിച്ചത്. ആദ്യം വൈപ്പിനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെടിക്കെട്ട്'. അപകടത്തെ തുടർന്ന് ഒരാഴ്ച ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.