Posted On
date_range Updated On
date_range മദ്യപിച്ച് അപകടകരമാംവിധം കാറോടിച്ച നടൻ ഗണപതി പിടിയിൽ
കളമശ്ശേരി: അമിതവേഗത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച യുവനടനെ കളമശ്ശേരിയിൽ പൊലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശി ഗണപതിയെയാണ് (29) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി എട്ടിന് കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്താണ് പിടിയിലായത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തിൽ അപകടകരമാംവിധം കാർ ഓടിച്ചുവരുന്നതായ വിവരം ലഭിച്ചതനുസരിച്ച് കാർ തടയുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ഗണപതി മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്തു. കണ്ണൂർ, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർക്കൊപ്പമാണ് ഇയാൾ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.