മകളുടെ വിവാഹ നിശ്ചയത്തിന്​ കാരണവരായി ആമിർ; ചിത്രങ്ങൾ പങ്കുവച്ച്​ ഇറ ഖാൻ

മകളുടെ വിവാഹ നിശ്ചയത്തിന്​ കാരണവരായി തിളങ്ങുന്ന ബോളിവുഡ്​ നടൻ ആമിർ ഖാന്‍റെ ചിത്രങ്ങൾ വൈറൽ. ആമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറാ ഖാന്‍റെ വിവാഹനിശ്​ചയ ചിത്രങ്ങളാണിത്​​. ഇറ ശനിയാഴ്ചയാണ്​ സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്​. ഒരു വർഷം മുൻപു നടന്ന വിവാഹനിശ്ചയത്തിന്റെ ഓർമകൾ പങ്കിട്ടുകൊണ്ടാണ് ഇറാ ഖാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ ആമിറിനെയും റീനയേയും കാണാം.

‘11 മാസമായി ഈ ചിത്രങ്ങൾ ഇടാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്നാൽ അതിന് മികച്ച സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു’- ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് ഇറ കുറിച്ചു. നവംബർ 11നാണ്​ ഇറ നൂപുരുമായി മോതിരം കൈമാറിയത്. 2024 ജനുവരി മൂന്നിന് ദമ്പതികൾ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

ഏതൊരു പിതാവിനെയും പോലെ മകളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് താനെന്ന്​ അടുത്തിടെ ആമിർ പറഞ്ഞിരുന്നു. അമൃത് രത്‌ന 2023 എന്ന പരിപാടിയ്ക്കിടെ മകളുടെ വിവാഹത്തെക്കുറിച്ച് ആമിർ പറഞ്ഞതിങ്ങനെ. ‘ആ ദിവസം ഞാൻ ഒരുപാട് കരയാൻ പോകുന്നു. എന്റെ കുടുംബം ഇപ്പോൾ തന്നെ ആമിറിനെ ആ ദിവസം എങ്ങനെ ശ്രദ്ധിക്കണം എന്നൊക്കെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ വളരെ വികാരാധീനനായ വ്യക്തിയാണ്. എനിക്ക് എന്റെ കണ്ണീരോ ചിരിയോ നിയന്ത്രിക്കാൻ കഴിയില്ല. ദിവസം അടുക്കുന്തോറും എന്റെ വികാരങ്ങൾ തീവ്രമാകും. ഞാൻ അതിനായി കാത്തിരിക്കുകയാണ്’-ആമിർ പറഞ്ഞു.

Tags:    
News Summary - Aamir Khan’s daughter Ira Khan engagement pics viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.