ഇമ്രാൻ ഖാന്റെ പോസ്റ്റിന് ഒരു മില്യൺ ലൈക്ക്! നടന്റെ വാക്കുകൾ ആഘോഷമാക്കി ആരാധകർ

'ജാന തൂ യാ ജാനേ നാ'  എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇമ്രാൻ ഖാൻ. നടൻ ആമിർ ഖാന്റെ മരുമകനായ ഇമ്രൻ ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. ജെനീലിയ ഡിസൂസക്കൊപ്പമുള്ള ആദ്യ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതിന് ശേഷം ബോളിവുഡിൽ നിന്ന് മികച്ച അവസരങ്ങൾ ഇമ്രാനെ തേടിയെത്തി. എന്നാൽ 2015 ൽ പുറത്തിറങ്ങിയ 'കട്ടി ഭട്ടി' എന്ന ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും  ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഒരു മില്യൺ ലൈക്കാണ് ലഭിച്ചിരിക്കുന്നത്.

'അത് ആരേയാണ് ആശങ്കപ്പെടുത്തുന്നത്, നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നു. അതുപോലെ പ്രവർത്തിക്കുന്നു. എന്നോട് ക്ഷമ കാണിച്ചതിന് നന്ദി' - ഇമ്രാൻ ഖാൻ കുറിച്ചു. നടന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മടങ്ങി വരവിന്റെ സൂചനയാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. എത്രയും വേഗം മടങ്ങിയെത്താനും പറയുന്നുണ്ട്.

Tags:    
News Summary - 1M likes and counting: Imran Khan confirms 'working' on his Bollywood comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.