ഡി.കെ.ശിവകുമാർ ഇടപെട്ടു; അടച്ചുപൂട്ടിയ ബംഗളൂരു ബിഗ്ബോസ് സ്റ്റുഡിയോ തുറന്നു

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ബിഗ് ബോസ് കന്നഡ (ബി.ബി.കെ) പതിപ്പ് ആതിഥേയത്വം വഹിക്കുന്ന വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ ദക്ഷിണ ബംഗളൂരു ജില്ല അധികൃതർ നീക്കം ചെയ്തു.

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് സ്റ്റുഡിയോ അടച്ചു പൂട്ടിയത്. വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ നീക്കം ചെയ്യാൻ ജില്ല അധികാരികൾക്ക് ബുധനാഴ്ച ശിവകുമാർ നിർദേശം നൽകിയിരുന്നു.

പാരിസ്ഥിതിക അനുസരണം ഒരു മുൻ‌ഗണനയായി തുടരുമ്പോൾ, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ലംഘനങ്ങൾ പരിഹരിക്കാൻ സ്റ്റുഡിയോക്ക് സമയം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'കന്നഡ വിനോദ വ്യവസായത്തെ പിന്തുണക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്, അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നു'- ശിവകുമാർ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജില്ല ഉദ്യോഗസ്ഥരും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്റ്റുഡിയോയിലെത്തി തുറന്നു. ബി.ബി.കെയുടെ അവതാരകനായ സുദീപ് എന്നറിയപ്പെടുന്ന നടൻ കിച്ച സുദീപ ശിവകുമാറിന്റെ ഇടപെടലിന് നന്ദി പറഞ്ഞു.

Tags:    
News Summary - Bigg Boss Kannada studio unsealed after DCM D.K. Shivakumar steps in, filming resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.