Posted On
date_range Updated On
date_range ആദ്യ സൂചനകളിൽ ബംഗാളിലും ആസാമിലും ബി.ജെ.പി, തമിഴ്നാട്ടിൽ ഡി.എം.കെ
കൊൽക്കത്ത: കേരളത്തിന് പുറത്ത് ആദ്യ സൂചനകൾ വന്നു തുടങ്ങിയതോടെ ബംഗാളിലും ആസാമിലും ബി.ജെ.പി മുന്നിൽ. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ആദ്യ നേട്ടം. 53 മണ്ഡലങ്ങളിലെ ആദ്യ ഫലങ്ങൾ പുറത്തുവന്ന ബംഗാളിൽ ബി.ജെ.പി 33 ഇടത്തും തൃണമൂൽ 29 മണ്ഡലങ്ങളിലും മുന്നിലാണ്. ഒരു സീറ്റ് ഇടതുപക്ഷത്തിന് സാധ്യത നൽകുന്നു.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട ആസാമിൽ ആദ്യ ഫല സൂചനകൾ വന്ന ഒമ്പതിടത്ത് ബി.ജെ.പിക്കാണ് മേൽക്കൈ. കോൺഗ്രസ് സഖ്യം നാലിടത്ത് മുന്നിൽനിൽക്കുന്നു.തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകൾ.
ഒമ്പതിടത്ത് ഡി.എം.കെ സഖ്യം മുന്നിൽ നിൽക്കുന്നു. എ.ഡി.എം.കെ സഖ്യം നാലിടത്ത് മുന്നിൽ നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.