'ഇതാ ഞാൻ പ്രചാരണം അവസാനിപ്പിക്കുകയാണ്...'​; വൈറലായി കോൺഗ്രസ്​ സ്​ഥാനാർഥിയുടെ ട്വീറ്റ്​

ചെന്നൈ: കേരളവും തമിഴ്​നാടുമടക്കുള്ള സംസ്​ഥാനങ്ങൾ നാളെ പോളിങ്​ ബൂത്തിലേക്ക്​ നീങ്ങുകയാണ്​. മാസങ്ങൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്ക്​ വിരാമമിട്ട്​ സ്​ഥാനാർഥികൾ ജനവിധിക്കായി കാത്തിരിക്കുകയാണ്​.

സാധാരണയായി തെരഞ്ഞെടുപ്പ്​ റാലി, റോഡ്​ ഷോ, കുടുംബയോഗങ്ങൾ തുടങ്ങിയവയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ്​ സ്​ഥാനാർഥികൾ പ്രചാരണം അവസാനിപ്പിക്കുന്നത്​.

എന്നാൽ തമിഴ്​നാട്ടിലെ ഓമല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ്​ സ്​ഥാനാർഥിയായ മോഹൻ കുമാരമംഗലം തന്‍റെ പ്രചാരണം അവസാനിപ്പിച്ച വിവരം വ്യത്യസ്​തമായാണ്​ അവതരിപ്പിച്ചത്​​. ​കാംപയിനുകളുടെയും മറ്റും ചിത്രത്തിന്​ പകരം തേഞ്ഞുതീരാറായ ത​െന്‍റ ചെരിപ്പിന്‍റെ ചിത്രമാണ്​ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്​.

നന്നായി തേഞ്ഞ കറുത്ത ചെരുപ്പിന്‍റെ പ്രതലത്തിലെ ചില ഭാഗങ്ങൾ പൊളിഞ്ഞുപോയിട്ടുണ്ട്​. ട്വിറ്ററിൽ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന്​ ആയിരക്കണക്കിനാളുകൾ ലൈക്കടിച്ചു​. അവസാനത്തെ പുഞ്ചിരി താങ്കളുടേതായിരിക്കുമെന്ന് പോസ്റ്റ്​​ റീട്വിറ്റ്​ ചെയ്​ത​ ചിലർ കുറിക്കുന്നു.

സേലം ജില്ലയിലെ ഓമല്ലൂർ മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥിയായ ആർ. മണിക്കെതിരെയാണ്​ മോഹന്‍റെ പോരാട്ടം.

തമിഴ്​നാട്ടിൽ 234 നിയമസഭ സീറ്റുകളിലേക്കാണ്​ നാളെ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നത്​. കോൺഗ്രസ്​ ഡി.എം.കെയുമായി സഖ്യമായി മത്സരിക്കു​േമ്പാൾ ബി.ജെ.പിയുമായാണ്​ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ കൂട്ടുകെട്ടുണ്ടാക്കിയത്​.

Tags:    
News Summary - Tamil Nadu Congress Leader's End Of Campaign tweet went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.