സ്റ്റാലിൻ കൊളത്തൂരിൽ; മകൻ ഉദയനിധി ചെപ്പോക്കിൽ- ആദ്യ സ്​ഥനാർഥി പട്ടിക പുറത്തുവിട്ട്​ ഡി.എം.കെ

ചെന്നൈ: ​കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന തമിഴ്​നാട്ടിൽ മുഖ്യമന്ത്രി സ്​ഥാനാർഥിയായ സ്റ്റാലിന്‍റെയും മകന്‍റെയുമുൾപെടെ ആദ്യ സ്​ഥാനാർഥി പട്ടിക പുറത്തുവിട്ട്​ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാർട്ടി അധ്യക്ഷനായ എം.കെ സ്റ്റാലിൻ കൊളത്തൂരിൽ മത്സരിക്കു​േമ്പാൾ ആദ്യമായി ജനവിധി തേടുന്ന മകൻ ഉദയനിധി ചെപ്പോക്ക്​ മണ്ഡലത്തിൽനിന്നാണ്​ അങ്കത്തിനിറങ്ങുക. എ.ഐ.ഡി.എം.കെ വിട്ട്​ ആദ്യം എ.എം.എം.കെയിലും പിന്നീട്​ ഡി.എം.കെയിലും ചേക്കേറിയ തങ്ക തമിൾസെൽവത്തിനും ടിക്കറ്റ്​ നൽകിയിട്ടുണ്ട്​. ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിനെതിരെ ബോഡിനായ്​ക്കനൂരിലാകും മത്സരിക്കുക. ദുരൈ മുരുഗൻ, കെ.എൻ നെഹ്​റു, കെ. ​െപാൻമുടി, എം.ആർ.കെ പന്നീർശെൽവം തുടങ്ങി നിലവി​െല എം.എൽ.എമാരിൽ ഒട്ടുമിക്കയാളുകളെയും നിലനിർത്തിയിട്ടുണ്ട്​. പാർട്ടി ആസ്​ഥാനമായ അണ്ണാ അറിവാളയത്തിൽ വാർത്ത സമ്മേളനത്തിലാണ്​ സ്റ്റാലിൻ പട്ടിക പുറത്തുവിട്ടത്​. മാർച്ച്​ 15ന്​ നാമനിർദേശ പത്രിക നൽകുമെന്ന്​ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​, ഇടത്​ കക്ഷികളെ കൂട്ടുപിടിച്ചാണ്​ തമിഴ്​നാട്ടിൽ ഡി.എം.കെ ജനവിധി തേടുന്നത്​. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ കക്ഷികളും പാർട്ടിക്കൊപ്പമാണ്​. 234 സീറ്റുകളിൽ 173ലും പാർട്ടി തന്നെ മത്സരിക്കും. എം.ഡി.എം.കെ ഉൾപെടെ കക്ഷികൾ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ തന്നെയാകും ജനവിധി തേടുക.

ഏപ്രിൽ ആറിനാണ്​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​. ഫല ​പ്രഖ്യാപനം മേയ്​ രണ്ടിന്​​. ബി.ജെ.പി- എ​.ഐ.ഡി.എം.കെ സഖ്യമാണ്​ മുഖ്യ എതിരാളികൾ.

മുൻ മുഖ്യമന്ത്രിമാരായ ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷം സംസ്​ഥാനത്ത്​ നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്​. മാർച്ച്​ 15ന്​ തുടങ്ങുന്ന നാമനിർദേശ പത്രിക സമർപണം 19ന്​ അവസാനിക്കും. 

Tags:    
News Summary - DMK releases first list of candidates for Tamil Nadu polls, Stalin to contest from Kolathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.