ജില്ല പൈതൃക മ്യൂസിയത്തിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range പൈതൃക മ്യൂസിയത്തിന്റെ കാഴ്ച മറച്ച് വാഹന പാർക്കിങ്
തിരൂരങ്ങാടി: മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടിയിലെ ജില്ല പൈതൃക മ്യൂസിയത്തിന്റെ കാഴ്ച മറയുന്ന രീതിയിലെ വാഹന പാർക്കിങ് ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു.
വഴിയാത്രക്കാർ നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾക്കൊപ്പം സമീപത്തെ പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങളും ഇവിടെയുണ്ട്. ഉദ്ഘാടനസമയത്ത് അവിടെ ഉണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ പഴയപടിയായി. വാഹനങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.