Posted On
date_range Updated On
date_range കുഞ്ഞിനൊപ്പം കാണാതായ യുവതി പൊലീസിൽ ഹാജരായി
കാഞ്ഞങ്ങാട്: നാലര വയസ്സുള്ള കുട്ടിയുമായി വീടുവിട്ട യുവതി പൊലീസിൽ ഹാജരായി. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിനിയായ 24കാരിയെ ഞായറാഴ്ചയാണ് കാണാതായത്. കുറ്റിക്കോൽ സ്വദേശിയായ ഭർത്താവിന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാവിലെ സ്റ്റേഷനിൽ ഹാജരായത്.
പരിചയത്തിലുള്ള യുവാവിനൊപ്പമാണ് പോയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.