രവീന്ദ്രനാഥ് ത്രിപാഠി
Posted On
date_range Updated On
date_range ബി.ജെ.പി വിട്ടെന്ന കത്ത് വ്യാജം, പരാതി നൽകി എം.എൽ.എ
ബദോഹി (യു.പി): താൻ ബി.ജെ.പി വിട്ടെന്ന് അവകാശപ്പെടുന്ന കത്ത് വ്യാജമാണെന്ന് ആരോപിച്ച് യു.പിയിലെ ബി.ജെ.പി എം.എൽ.എ രവീന്ദ്രനാഥ് ത്രിപാഠി പരാതി നൽകി. സമാജ്വാദി പാർട്ടിയിൽ ചേർന്ന മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അടുപ്പക്കാരനായ ത്രിപാഠി ബി.ജെ.പി വിട്ടെന്ന് പറയുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പരാതി.
ബി.ജെ.പിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനെ അഭിസംബോധന ചെയ്യുന്ന, ത്രിപാഠിയുടെ ലെറ്റർഹെഡിലുള്ള കത്ത് ചൊവ്വാഴ്ച രാത്രി വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.