ചിത്രീകരണം: സൂര്യജ എം.

ജീവതാളം

മേടത്തിൽ കൊന്നതൻ പൂത്തുലയലിൽ

ശിശിരത്തിൻ മൃദുദലമന്ത്രണങ്ങളിൽ

കനവിൽ പൂവാകപോൽ കവിൾ ചുവന്ന്

പുതുനാമ്പുയിർത്ത പൂർവ്വഗാഢരാഗം


തരിശായ മനസ്സിന്‍റെ മണ്ണിനാഴത്തിൽ

നിർജ്ജീവമായ്‌ ശോകനിദ്രയിലിന്നുകളിൽ

മുളപൊട്ടിയില്ല, വേരൂന്നിയുമില്ലെന്നോണം

പൊയ്‌വിത്തായ്‌ ഭാവിച്ചു മൂകം ശയിക്കവേ,


അറിയില്ലടർന്നുപൊഴിഞ്ഞതോ; വഴി മാറി

വായുവിലലക്ഷ്യമായെൻ നേർക്കു വന്നതോ;

ദൂരേയ്ക്കു മായുന്നൊരീറൻമേഘത്തിൻ കണം

പാറിപ്പറന്നെന്‍റെ കരളിൽത്തറച്ചു.


ആ തുള്ളി നനവൊന്നേ തൊട്ടതുള്ളൂഷരതയെ

വിണ്ടതിൻ സ്മൃതിയില്ല, പിളർന്നതിൻ നോവില്ല

ഖിന്നയായ്‌, ശുഷ്കയായ്‌ മുൻപേയൊടുങ്ങിയ

പഴയ പൂവിന്‍റെ അവശേഷിപ്പാം അകമിതിൽ


കേൾക്കാൻ തുടങ്ങുന്നു വീണ്ടും നിലയ്ക്കാത്ത

ജീവതാളം, പ്രണയത്തിന്‍റെ സ്പന്ദനം.

Tags:    
News Summary - malayalam poem Jeevahaalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.