Posted On
date_range Updated On
date_range ജാതകം
പേരിടൽ കർമം പോലും
നടക്കും മുേമ്പ
ആ ജീവൻ പൊലിഞ്ഞു.
ഇനി ജാതകം നോക്കലും
പ്രവചനങ്ങളും വ്യർത്ഥം.
ഒരുപക്ഷേ ശരി ഇതാവാം,
അപൂർണമായൊരു ജീവൻ
പിറവിയെടുക്കാഞ്ഞത്,
ബാധ്യതകൾ ചുമലിലേറ്റേണ്ടതില്ലല്ലോ...
ഉന്മൂലനം ചെയ്തേക്കാം എന്ന്
നീ പറഞ്ഞപ്പോഴും
ഞാനാണെതിർത്തത്.
ഇന്ന്, ഗർഭഛിദ്രം നടത്തിയ
ഒരമ്മയെപ്പോലെ ഞാൻ.
മുളപ്പിക്കാൻ നീയാഗ്രഹിച്ചിരുന്നില്ല എങ്കിൽ
പാകേണ്ടിയിരുന്നില്ല ഈ വിത്ത്.
അതോ നീയാശിക്കാത്ത മണ്ണിലേക്ക്നി
ന്നിൽ നിന്നും വീണു പോയതാണോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.