Posted On
date_range Updated On
date_range അവർ
അവർ
രാത്രികളുടെ
മിടിപ്പറിയുവാൻ മാത്രം
പ്രണയികളെന്ന് സ്വയം
പേരിട്ടു വിളിച്ചവർ
അവരാണ്
സന്ധ്യയുടെ പതയുന്ന
നിറങ്ങൾ മോന്തി ഉന്മത്തരായത്
രാത്രിയുടെ
വെൽവെറ്റ് കറുപ്പിൽ
കഞ്ചുകങ്ങൾ ഉപേക്ഷിച്ചത്
നിലാവിെൻറ
തോരണങ്ങളാൽ
കേളീഗൃഹം അലങ്കരിച്ചത്
ചീവീടുകളുടെ
സംഗീതമാസ്വദിച്ച്
ആനന്ദമാടി തിമിർത്തത്
പുല്ലുമെത്തയിൽ
നിഴലാട്ടങ്ങൾ സ്വപ്നം കണ്ട്
നക്ഷത്രപ്പൊട്ടുള്ള ആകാശം പുതച്ചത്
പ്രഭാതത്തിെൻറ
പരിമളത്തിൽ കുളിച്ച്
വെളിച്ചത്തുകിലുടുത്ത്
പകലിൽ പതിയെ മാഞ്ഞുപോയത്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.