Posted On
date_range Updated On
date_range അയാളിലേക്കുള്ള വാതിലുകൾ
അനന്തതയിലേക്ക് തുറക്കുന്നു…
തിളച്ചുരുക്കുന്ന ഉരുക്കു കതകുകൾ..
കറുത്തൊരപ്പൂപ്പൻ താടി
കാറ്റലച്ചിലിനെ അമർത്തി ചുംബിച്ച്
വഴി കാട്ടുമെന്ന്,
മുറിവുണങ്ങുവോളമാണ് യാത്രയെന്ന്,
നോവവസാനിക്കുന്നിടത്ത്
നാമൊരാലിംഗനത്തിൽ
ഭാരമുപേക്ഷിക്കുമെന്ന്,
ചിത്രശലഭപ്പുഴയിൽ
നാളൊന്നിന്‍റെ
അവസാനിക്കാത്ത
പ്രണയമാകുമെന്ന്,
കണങ്കാലിൽ കവിൾ ചേർത്ത്
പറഞ്ഞൊരാൾ…
ഒറ്റ ഓർമ്മ
ഒറ്റ വാക്ക്
അത്രയും ധാരാളമാകുന്നു
അനാഥർ പ്രണയിക്കപ്പെടുമ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.