Posted On
date_range Updated On
date_range വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടുവെന്ന് കരുതുന്ന ഈ സമയത്ത് ഇത്തരം മേളകൾ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും മേളകളുടെ ഭാഗമാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഓണോത്സവത്തിന്റെ ഭാഗമായുള്ള മേളകൾ വിപണിക്കും സഹായകരമാകും.
ഓണവിപണിയിലെ സർക്കാരിന്റെ ഇടപെടൽ ഏറെ ഗുണം ചെയ്യുന്നുണ്ട്. വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.